എറണാകുളം: പിതാവിൻ്റെ മര്‍ദനത്തിനിരയായ ഓട്ടിസം ബാധിതനായ പതിനെട്ടുവയസുകാരനെ പീസ് വാലി ഏറ്റെടുത്തു. കോതമംഗലം നെല്ലിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന പീസ് വാലിയാണ് കുട്ടിയെ ഏറ്റെടുത്തത്. ചികിത്സക്കും പരിചരണത്തിനും ശേഷം കുട്ടിയെ തിരികെയേല്‍പ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് കുട്ടിയെ പ്രവേശിപ്പിക്കുന്നത്. കുട്ടിയെ ഏറ്റെടുക്കാനുള്ള സന്നദ്ധത ജില്ലാ കലക്‌ടറെയും സാമൂഹിക നീതി വകുപ്പിനെയും പീസ് വാലി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഏറ്റെടുക്കാന്‍ സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസര്‍ രേഖാമൂലം അനുമതി നല്‍കി.
പിതാവിൻ്റെ മര്‍ദനത്തിനിരയായ ഓട്ടിസം ബാധിതനെ പീസ് വാലി ഏറ്റെടുത്തു
പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് കുട്ടിയെ പ്രവേശിപ്പിക്കുന്നത്. പതിനെട്ടുകാരനായ മകനെ പിതാവ് സുധീർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Read more: അച്ഛന്‍റെ ക്രൂരത, ഓട്ടിസം ബാധിച്ച കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മട്ടാഞ്ചേരി അസിസ്റ്റൻ്റ് കമ്മിഷണര്‍ ജിഡി വിജയകുമാറിൻ്റെ നേതൃത്വത്തിലാണ് പതിനെട്ടുകാരൻ്റെ സംരക്ഷണം പീസ് വാലി ഏറ്റെടുത്തത്. പതിനെട്ടുകാരനായ മകനെ പിതാവ് സുധീർ ക്രൂരമായി മർദിക്കുകയായിരുന്നു. സുധീറിൻ്റെ അമ്മ തടയാൻ ശ്രമിച്ചുവെങ്കിലും പരാജയപെടുകയിരുന്നു. കുട്ടിയെ തലകീഴാക്കി നിർത്തിയും ഇയാൾ മർദിക്കുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാട്ടുക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.