കേരളം

kerala

ETV Bharat / state

വിധി തളർത്തിയവർക്ക് സാന്ത്വനപരിചരണമൊരുക്കി 'പീസ് വാലി' - പീസ് വാലി

വർഷങ്ങളായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ഏഴ് പേർക്കാണ് പീസ് വാലിയിലെ മൂന്ന് മാസത്തെ പരിചരണത്തിലൂടെ പുതു ജീവിതം സാധ്യമായത്.

പീസ് വാലി

By

Published : Jul 31, 2019, 4:19 AM IST

Updated : Jul 31, 2019, 6:24 AM IST

കൊച്ചി: നട്ടെല്ലിന്‌ ക്ഷതമേറ്റ് കിടപ്പിലായവരെ ജീവിതത്തിലേക്ക് വഴി നടത്തുകയാണ് എറണാകുളം നെല്ലിക്കുഴിയിൽ പ്രവർത്തിക്കുന്ന പീസ് വാലിയെന്ന കാരുണ്യ സ്ഥാപനം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് നട്ടെല്ലിന് ക്ഷതമേറ്റ നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഭക്ഷണവും ചികിത്സയും ഉൾപ്പടെ എല്ലാം സൗജന്യമായാണ് ഇവിടെ നൽകുന്നത്.

വിധി തളർത്തിയവർക്ക് സാന്ത്വനപരിചരണമൊരുക്കി 'പീസ് വാലി'

വർഷങ്ങളായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ഏഴ് പേർക്കാണ് മൂന്ന് മാസത്തെ പരിചരണത്തിലൂടെ പുതു ജീവിതം സാധ്യമായത്. ജീവിതത്തിൽ എഴുന്നേറ്റ് നടക്കുക എന്നത് ഇവർക്ക് സ്വപനം മാത്രമായിരുന്നു. എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് പീസ് വാലിയിലെ ചികിത്സയിലൂടെ നടക്കാൻ തുടങ്ങിയവർ. കഴിഞ്ഞ പത്തു വർഷമായി കിടപ്പിലായിരുന്ന സിജൊ പീസ് വാലിയിലെ മൂന്ന് മാസത്തെ ചികിത്സയിലൂടെയാണ് നടക്കാൻ തുടങ്ങിയത്.

കാസർകോട് സ്വദേശി അബ്‌ദുറഹ്മാൻ പരസഹായമില്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല. ഭാവിയിൽ ജോലി ചെയ്‌ത് ജീവിക്കാമെന്ന പ്രതീക്ഷയോടെയാണ് ചികിത്സ പൂർത്തിയാക്കി അദ്ദേഹം മടങ്ങുന്നത്. ചികിത്സ തേടിയ ആദ്യ ബാച്ചിലെ ഏഴ് പേരും മൂന്ന് മാസങ്ങൾക്ക് മുമ്പ് നെല്ലിക്കുഴിയിലെ പീസ് വാലിയിൽ എത്തിയതോടെയാണ് പ്രതീക്ഷയോടെ ചുവടുവെച്ച് തുടങ്ങിയത്. പത്തു മാസം മുതൽ പത്തു വർഷം വരെയായി അരക്ക് താഴെ ചലന ശേഷി നഷ്‌ടപ്പെട്ടവർ പീസ് വാലിയിലെ പാരാ പ്ലീജിയ പുനരധിവാസ കേന്ദ്രത്തിലെ പരിചരണം വഴി സ്വന്തം കാലുകളിൽ എഴുന്നേറ്റ് നിൽക്കുവാനും നടക്കുവാനും പ്രാപ്‌തരായി. ആദ്യ ബാച്ചിൽ പ്രവേശനം നേടിയ കാസർകോട്, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർക്ക് പീസ് വാലിയിൽ യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. ആന്‍റണി ജോൺ എംഎൽഎ, കോതമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി ബി ഫസീല, ട്രസ്റ്റ് ചെയർമാൻ പി എം അബുബക്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Last Updated : Jul 31, 2019, 6:24 AM IST

ABOUT THE AUTHOR

...view details