എറണാകുളം: കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന പി.സി ചാക്കോ എൽഡിഎഫിന് പിന്തുണയുമായി രംഗത്തെത്തി. എൽഡിഎഫിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ പങ്കെടുക്കും. ഇടതുമുന്നണി സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി പരമാവധി മണ്ഡലത്തിലെത്തി പ്രചാരണം നടത്തും. നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതു മുന്നണി യോഗത്തിൽ പങ്കെടുക്കുമെന്നും പി സി ചാക്കോ പറഞ്ഞു.
എൽഡിഎഫിന് പിന്തുണയുമായി പി.സി ചാക്കോ - P C Chakko news
കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്നതിന് ശേഷം തിരിച്ചെത്തിയ ശേഷമായിരുന്നു എൽഡിഎഫിന് പിന്തുണ അറിയിച്ച് പി സി ചാക്കോയുടെ പ്രതികരണം.

ഭരണമാറ്റം എന്നത് യുക്തിസഹമല്ലാത്ത പ്രചരണമാണ്. വമ്പിച്ച ഭൂരിപക്ഷത്തോടെ കേരളത്തിൽ തുടർ ഭരണം ഉണ്ടാകും. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് നേതൃത്വമാണ് രാജഗോപാലിൻ്റെ പ്രസ്താവനയ്ക്ക് മറുപടി പറയേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് ഇപ്പോള്‍. അതിൻ്റെ ഉത്തരവാദിത്തം തനിക്കല്ല. ഗ്രൂപ്പ് നേതാക്കളാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. ഇത് കോൺഗ്രസിൻ്റെ ജയസാധ്യതയെ മങ്ങലേൽപ്പിച്ചുവെന്നും കൂടുതൽ നേതാക്കൾ അസംതൃപ്തിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസംതൃപ്‌തിയിലുള്ള നേതാക്കൾ സമീപ ദിവസങ്ങളിൽ പാർട്ടി വിടുമെന്നും ചാക്കോ പറഞ്ഞു. കോൺഗ്രസ് വിട്ട ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ പി.സി.ചാക്കോ വിമാനത്താവളത്തിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു