കോതമംഗലം താലൂക്കിൽ 145 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്‌തു - കോതമംഗലം പട്ടയ വിതരണം നടത്തി
145 പേർക്കാണ് പട്ടയങ്ങൾ വിതരണം ചെയ്‌തത്
കോതമംഗലം താലൂക്കിൽ 145 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്‌തു
എറണാകുളം :കോതമംഗലം താലൂക്കിൽ പട്ടയ വിതരണം നടത്തി . 11 വില്ലേജുകളിലായി 145 പേർക്കാണ് പട്ടയങ്ങൾ വിതരണം ചെയ്‌തത് .പട്ടയ മേളയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ആന്‍റണി ജോൺ എംഎൽഎ പട്ടയങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം, മുനിസിപ്പൽ ചെയർപേഴ്‌സൺ മഞ്ജു സിജു തുടങ്ങി വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു.