എറണാകുളം:കേരളത്തില്‍ ലൗ ജിഹാദെന്ന് ആവര്‍ത്തിച്ച് സിറോ മലബാർ സഭയുടെ ഇടയലേഖനം. സിനഡ് തീരുമാനം അറിയിക്കുന്നതിന്‍റെ ഭാഗമായി സിറോ മലബാർ സഭയുടെ കീഴിലുള്ള ദൈവാലയങ്ങളിൽ ഇന്ന് ഇടയലേഖനം വായിച്ചു.
സിറോ മലബാർ സഭയ്ക്ക് ലൗ ജിഹാദ് തന്നെ; പള്ളികളില്‍ ഇടയലേഖനം വായിച്ചു - Syro Malabar Church
ലൗ ജിഹാദിലൂടെ ക്രിസ്ത്യൻ പെൺകുട്ടികളെ ഐ.എസ് ഭീകരസംഘടനയിലേക്ക് പോലും റിക്രൂട്ട് ചെയ്യുന്നതായും ഇടയ ലേഖനത്തിൽ ആരോപിക്കുന്നു
ലൗജിഹാദ് വിഷയത്തിൽ സിറോ മലബാർ സഭയുടെ ഇടയലേഖനം
വര്‍ദ്ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നതായും ഇടയലേഖനത്തിൽ പറയുന്നു. ലൗ ജിഹാദിലൂടെ ക്രിസ്ത്യൻ പെൺകുട്ടികളെ ഐ.എസ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും ഇടയ ലേഖനത്തിൽ ആരോപിക്കുന്നു. ഇതിനെതിരെ അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയ ലേഖനത്തിൽ ആവശ്യപ്പെടുന്നു. അതെ സമയം, ലൗ ജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.
Last Updated : Jan 19, 2020, 12:35 PM IST