എറണാകുളം : നീങ്ങിക്കൊണ്ടിരിക്കെ വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാർ അറസ്റ്റില്‍ (Two passengers were arrested for attempting to Open emergency door) ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. റാമോജി കോറയിൽ, രമേഷ്‌കുമാർ എന്നിവരാണ് പിടിയിലായത്. ഇരുവരും കർണാടക സ്വദേശികളാണ്.
നെടുമ്പാശ്ശേരിയില്‍ വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; രണ്ട് യാത്രക്കാർ അറസ്റ്റിൽ - Emergency door of Alliance Air Flight
Two passengers were arrested in Nedumbassery airport: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാർ അറസ്റ്റില്‍.
Published : Nov 24, 2023, 11:29 AM IST
|Updated : Nov 24, 2023, 12:49 PM IST
ബെംഗളൂരുവിലേക്ക് പോകുന്ന അലൈൻസ് എയർ വിമാനത്തിലായിരുന്നു സംഭവം. വിമാനം ബേയിൽ നിന്നും നീങ്ങുമ്പോഴാണ് ഇരുവരും ചേർന്ന് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. തുടർന്ന് വിമാന അധികൃതർ ഇരുവരെയും നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. പൊലീസ് പ്രതികളുടെ യാത്ര റദ്ദാക്കി അറസ്റ്റ് രേഖപ്പെടുത്തി.
തെറ്റിദ്ധരിച്ചാണ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതെന്നാണ് പ്രതികളുടെ വാദം. എന്നാൽ ഇവർ പലതവണ വാതിൽ തുറക്കാൻ ശ്രമിച്ചെന്നാണ് വിമാനത്താവള അധികൃതർ പൊലീസിനെ അറിയിച്ചത്. പ്രതികളെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.