എറണാകുളം:പൈനാപ്പിൾ കര്‍ഷകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി തത്തക്കൂട്ടം. വിലത്തകർച്ചമൂലം ദുരിതത്തിലായ പൈനാപ്പിൾ കർഷകർക്ക് വൻ തിരിച്ചടിയാണ് പക്ഷികളുടെ ആക്രമണം മൂലം ഉണ്ടായത്. പൂവിട്ട് കായ് ആയി വരുന്ന ഘട്ടത്തിലാണ് തത്തകൾ പൈനാപ്പിളുകൾ നശിപ്പിക്കുന്നത്.
പൈനാപ്പിൾ കൃഷിക്ക് വെല്ലുവിളി ഉയര്‍ത്തി തത്തക്കൂട്ടം - പൈനാപ്പിള്‍ കൃഷി
പൂവിട്ട് കായ് ആയി വരുന്ന ഘട്ടത്തിലാണ് തത്തകൾ പൈനാപ്പിളുകൾ നശിപ്പിക്കുന്നത്.

പൈനാപ്പിൾ കൃഷിക്ക് വെല്ലുവിളി ഉയര്‍ത്തി തത്തക്കൂട്ടം
പൈനാപ്പിൾ കൃഷിക്ക് വെല്ലുവിളി ഉയര്‍ത്തി തത്തക്കൂട്ടം
കോട്ടപ്പടിയിലെ കർഷകനായ അഡ്വ. ജെയ് പി ജേക്കബിന്‍റെ നാല് ഏക്കറോളം വരുന്ന പൈനാപ്പിൾ തോട്ടത്തിലെ വിളകളാണ് തത്തകൾ നശിപ്പിച്ചത്. തുടർച്ചയായി എത്തുന്ന പക്ഷിക്കൂട്ടം ദിവസങ്ങൾ കൊണ്ടാണ് ഏക്കറുകണക്കിന് പൈനാപ്പിൾ തോട്ടം നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.
also read: മലയോരമേഖലകളിൽ മണ്ണിടിച്ചിൽ ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം