എറണാകുളം: കൊച്ചിയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൃക്കാക്കര സ്വദേശി നജീബ് ആണ് അറസ്റ്റിലായത്. എക്സ്‌ചേഞ്ച് നടത്തിയിരുന്നത് തൊടുപുഴ വണ്ണപ്പുറം സ്വദേശി റസലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും വരുന്ന ടെലിഫോൺ കോളുകൾ ഇൻർനെറ്റ് സഹായത്തോടെ ലോക്കൽ നമ്പരിലേക്ക് മാറ്റുന്ന തരത്തിലാണ് ഇവർ പ്രവർത്തിച്ചത്.
കൊച്ചിയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ - telephone exchange
എക്സ്‌ചേഞ്ച് നടത്തിയിരുന്നത് തൊടുപുഴ വണ്ണപ്പുറം സ്വദേശി റസലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
കൊച്ചി നഗരത്തിൽ സമാന്തര എക്സ്‌ചേഞ്ചുകൾ പ്രവർത്തിക്കുന്നതായി ടെലികോം വകുപ്പ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച്ച പൊലീസിന്‍റെ നേതൃത്വത്തിൽ പരിശോധന നടന്നത്. കൊച്ചി മറൈൻ ഡ്രൈവിന് സമീപത്തെ ഫ്ലാറ്റിലും തൃക്കാക്കരയിലെ ഫ്ലാറ്റിലും നടത്തിയ പരിശോധനയിൽ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.