കേരളം

kerala

ETV Bharat / state

പിറവത്ത് ഗൃഹചൈതന്യം പദ്ധതിക്ക് തുടക്കമായി

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും ഗൃഹചൈതന്യം പദ്ധതി നടപ്പിലാക്കും

പിറവത്ത് ഗൃഹചൈതന്യം പദ്ധതിക്ക് തുടക്കമായി

By

Published : Aug 8, 2019, 6:54 AM IST

എറണാകുളം: പിറവം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഔഷധസസ്യ ബോർഡുമായി ചേർന്ന് കറിവേപ്പ്, ആര്യവേപ്പ് തൈകൾ എല്ലാ വീടുകളിലും ലഭ്യമാക്കുന്ന ഗൃഹചൈതന്യം പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കും. കറിവേപ്പ്, ആര്യവേപ്പ് എന്നിവയുടെ വിത്തുകൾ നഴ്‌സറിയിൽ പാകി മുളപ്പിച്ചാണ് വിതരണത്തിന് തയ്യാറാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു പഞ്ചായത്തിൽ 9000 കറിവേപ്പിൻ തൈകളും 32000 ആര്യവേപ്പിൻ തൈകളും മുളപ്പിക്കുന്നതിന് ആവശ്യമായ വിത്തുകൾ സംസ്ഥാന ഔഷധ ബോർഡ് നൽകിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ അവിദഗ്ധ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് നഴ്‌സറിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് സുമിത് സുരേന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്‌തു.

ABOUT THE AUTHOR

...view details