എറണാകുളം: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ക്രൈസ്‌തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ജറുസലേമിലേക്കുള്ള യേശുവിന്‍റെ യാത്രയുടെ ഓര്‍മ പുതുക്കലാണ് ഓശാന ഞായര്‍. കഴുതപ്പുറത്തേറി വന്ന ക്രസ്‌തുവിനെ ഒലിവിൻ ചില്ലകളേന്തി ഓശാന പാടി ജനങ്ങള്‍ എതിരേറ്റു എന്നാണ് വിശ്വാസം.
വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും ദിവ്യബലി ഉൾപ്പടെയുള്ള ചടങ്ങുകളും നടന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് പ്രാര്‍ഥനകളും ചടങ്ങുകളും നടത്തിയത്. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിലെ ചടങ്ങുകൾക്ക് സിറോ മലബാർ സഭാ ആർച്ച് ബിഷപ് കർദ്ദിനാള്‍ മാര്‍ ജോർജ്ജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു.