എറണാകുളം : പരമ്പരാഗത ജല സ്രോതസുകൾ സംരക്ഷിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമിട്ട് പല്ലാരിമംഗലം പഞ്ചായത്ത്. ഇതിന്‍റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ പൊതുചിറകൾ, കുളങ്ങൾ, തോടുകൾ തുടങ്ങിയവ സംരക്ഷിക്കാനുള്ള നടപടികളാണ് ആരംഭിച്ചത്.
പഞ്ചായത്ത് രൂപീകരണകാലം മുതൽ മുൻ കാലങ്ങളിൽ ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താതെയിരുന്നതിനാൽ ഇവ മലീനീകരണപ്പെട്ടു കിടക്കുകയാണ്.
ഇതേതുടര്‍ന്നാണ് പഞ്ചായത്ത് രംഗത്തുവന്നത്. തോടുകൾ, ചിറകൾ, കുളങ്ങൾ എന്നിവ ശുചീകരിക്കുകയും വശങ്ങൾ കെട്ടി സംരക്ഷിക്കുകയുമാണ് അധികൃതരുടെ നേതൃത്വത്തില്‍ നടക്കുന്നത്.
പരമ്പരാഗത ജലസ്രോതസുകൾ സംരക്ഷിക്കാനുള്ള പദ്ധതിയുമായി എറണാകുളത്തെ പല്ലാരിമംഗലം പഞ്ചായത്ത് ALSO READ:സ്വര്‍ണക്കടത്ത് : മുഹമ്മദ് മൻസൂറിനെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു
സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള പൊതുആവശ്യത്തിന് ഉപയോഗിക്കുന്ന ചിറകളും കുളങ്ങളും ശുചീകരിച്ച് സംരക്ഷിക്കാനും അധികൃതര്‍ ഇടപെടുന്നുണ്ട്. ഇതോടെപ്പം ജല സ്രോതസുകള്‍ മലിനമാക്കുന്നത് തടയുന്നതിനും നടപടികൾ സ്വീകരിക്കും. അതിനായി ക്യാമറകളും ബോർഡുകളും സ്ഥാപിക്കും.
നൂറ്റാണ്ടുകൾ പഴക്കമുള്ള അടിവാട് ചിറയും സംരക്ഷണവും ശുചീകരണവും ഉറപ്പാക്കുകയും വശങ്ങൾ ടൈൽ വിരിച്ച് മോടി പിടിപ്പിക്കുകയും ചെയ്യും. മറ്റുജല സ്രോതസുകളിലും ഘട്ടം ഘട്ടമായി ഇത്തരം പദ്ധതികൾ നടപ്പാക്കുമെന്നും പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് പറഞ്ഞു.