കേരളം

kerala

ETV Bharat / state

പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേട്; വിജിലൻസ് സംഘം  മൊഴിയെടുക്കുന്നു - vijilance

ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പാലം നിർമ്മാണ വേളയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുക.

പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേട്; വിജിലൻസ് സംഘം  മൊഴിയെടുക്കുന്നു

By

Published : May 15, 2019, 12:34 PM IST

കൊച്ചി:പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസ് സംഘം കിറ്റ്ക്കോ ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുക്കുന്നു. കഴിഞ്ഞ ദിവസം ആർബിഡിസി ഉദ്യോഗസ്ഥരുടെ മൊഴി രേഖപെടുത്തിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പാലം നിർമ്മാണ വേളയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുക. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട നിർമ്മാണ ചുമതല വഹിച്ച റോഡ്സ് ആന്‍റ് ബ്രിഡ്ജ് കോപ്പറേഷനും മേൽനോട്ട ചുമതലയിലുണ്ടായിരുന്ന കിറ്റ്ക്കോയ്ക്കും വീഴ്ച സംഭവിച്ചുവെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക വിലയിരുത്തൽ. വിജിലൻസ് എസ്. പി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിൽ കൊച്ചി വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഓഫീസിൽ വച്ചാണ് മൊഴി രേഖപ്പെടുത്തുന്നത്.

നിർമാണത്തിന് ഉപയോഗിച്ച സിമന്‍റ് ഉൾപ്പെടെയുള്ള അസംസ്കൃതവസ്തുക്കളുടെ അളവ് പരിശോധിക്കാനായി ശേഖരിച്ച സാമ്പിളുകൾ കാക്കനാട് അനലിറ്റിക്കൽ ലാബിൽ പരിശോധന നടത്തും. മൊഴിയെടുക്കൽ പൂർത്തിയാക്കി എത്രയും പെട്ടെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് കൈമാറാനാണ് വിജിലൻസ് സംഘത്തിന്‍റെ ശ്രമം.

ABOUT THE AUTHOR

...view details