എറണാകുളം : പാലാരിവട്ടം മേൽപ്പാലം അഴിമതി കേസില്‍ അന്വേഷണം വീണ്ടും സജീവമാകുന്നു. ഇബ്രാഹിംകുഞ്ഞിനെ കൂടാതെ ആർബിഡിസികെ മുൻ എംഡി മുഹമ്മദ് ഹനീഷ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് വിജിലൻസ് അന്വേഷണസംഘം.
പാലാരിവട്ടം മേൽപ്പാലം അഴിമതി കേസ് ; അന്വേഷണം മുഹമ്മദ് ഹനീഷിലേക്ക് - പാലാരിവട്ടം മേൽപ്പാലം അഴിമതി കേസ്
പുതിയ അന്വേഷണസംഘം വന്നതോടെയാണ് അന്വേഷണം വീണ്ടും സജീവമായിരിക്കുകയാണ്.
![പാലാരിവട്ടം മേൽപ്പാലം അഴിമതി കേസ് ; അന്വേഷണം മുഹമ്മദ് ഹനീഷിലേക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5047521-thumbnail-3x2-hhh.jpg)
പുതിയ അന്വേഷണസംഘം വന്നതോടെയാണ് അന്വേഷണം വീണ്ടും സജീവമായത്. കരാറിലില്ലാത്ത വ്യവസ്ഥപ്രകാരം മൊബിലൈസേഷൻ അഡ്വാൻസ്, നിർമ്മാണ കമ്പനിക്ക് നൽകിയതിൽ ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കുന്നതിൽ അഴിമതി നിരോധന നിയമ പ്രകാരം അധികൃതരുടെ മുൻകൂർ അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നൽകി അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. എറണാകുളം കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് വിജിലൻസ് ഇതു സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.
അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഉണ്ടാകുമെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചിട്ടുളളത്. പാലാരിവട്ടം പാല നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിൽ ഉൾപ്പെടെ അഴിമതി നടന്നതായി വിജിലൻസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കരാർ നൽകുമ്പോൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോർപറേഷൻ എംഡി ആയിരുന്ന മുഹമ്മദ് അനീഷിനെയും ആർബിഡിസികെയിലെ ധനകാര്യ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെയും വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്.