കേരളം

kerala

ETV Bharat / state

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് : ടി.ഒ സൂരജ് അടക്കം നാല് പേര്‍ റിമാന്‍ഡില്‍

തന്നെ കേസിൽ കുടുക്കിയതാണെന്ന് ടി.ഒ.സൂരജ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ആരാണ് ഇതിന്‍റെ പിന്നിലെന്നു നിങ്ങൾ അന്വേഷിക്കണമെന്നും പാലത്തിന്‍റെ പൈലിങ് ജോലി ആരംഭിക്കുന്ന സമയത്ത് ഞാൻ സ്ഥലത്ത് ഇല്ലായിരുന്നെന്നും ടി.ഒ സൂരജ് പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് : ടി.ഒ സൂരജ് അടക്കം നാല് പേര്‍ റിമാന്‍ഡില്‍

By

Published : Aug 30, 2019, 1:52 PM IST

Updated : Aug 30, 2019, 11:52 PM IST

എറണാകുളം : പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്‌റ്റ് ചെയ്‌ത മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഉൾപ്പെടെ നാലുപേരെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാന്‍ഡ് ചെയ്തു. സൂരജിന് പുറമേ കിറ്റ്‌കോ ജനറൽ മനേജർ ബെന്നി പോൾ, ആർ.ഡി.എക്സ് എംഡി സുമിത് ഗോയൽ, ആർ.ബി.ഡി.സി മുൻ എ.ജി.എം തങ്കച്ചൻ എന്നിവരെയാണ് റിമാന്‍ഡ് ചെയ്‌ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റിയത്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് : ടി.ഒ സൂരജ് അടക്കം നാല് പേര്‍ റിമാന്‍ഡില്‍
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം ആറ് മണിയോടെയാണ് നാല് പേരെയും കോടതിയിൽ ഹാജരാക്കിയത്. മുക്കാൽ മണിക്കൂർ നീണ്ട കോടതി നടപടിക്കുശേഷം നാലുപേരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം, ഗൂഢാലോചന, അഴിമതി നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇതിൽ ജാമ്യമില്ലാ വകുപ്പുകൾ കുടി ഉൾപ്പെടുന്നു.

ഇതിനിടെ തന്നെ കേസിൽ കുടുക്കിയതാണെന്നും താൻ നിരപരാധിയാണെന്നും ടി.ഒ.സൂരജ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ആരാണ് ഇതിന്‍റെ പിന്നിലെന്നു നിങ്ങൾ അന്വേഷിക്കണമെന്നും പാലത്തിന്‍റെ പൈലിങ് ജോലി ആരംഭിക്കുന്ന സമയത്ത് ഞാൻ സ്ഥലത്ത് ഇല്ലായിരുന്നെന്നും ടി.ഒ സൂരജ് പറഞ്ഞു.

മന്ത്രിസഭാ തീരുമാനപ്രകാരം ഉത്തരവിറക്കുകമാത്രമാണ് താൻ ചെയ്തതെന്ന് നേരത്തെ സൂരജ് വ്യക്തമാക്കിയിരുന്നു.
പാലം നിർമ്മാണ വേളയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിം കുഞ്ഞിനെയും, ആർ.ബി.ഡി.സി ചെയർമാനായ മുഹമ്മദ് ഹനീഷിനെയും നേരത്തെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. പ്രതി പട്ടികയിൽ ഉൾപ്പെടുത്തേണ്ട പതിനേഴ് പേരുടെ ലിസ്റ്റാണ് വിജിലൻസ് തയ്യാറാക്കിയത്. പാലം നിർമ്മാണ ക്രമക്കേടിൽ അന്വേഷണം തുരുമെന്ന് കൊച്ചി യൂണിറ്റ് വിജിലൻസ് ഡി.വൈ.എസ്.പി അശോക് കുമാർ പറഞ്ഞു.

Last Updated : Aug 30, 2019, 11:52 PM IST

ABOUT THE AUTHOR

...view details