എറണാകുളം: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ അറസ്‌റ്റിലായി ആശുപത്രിയിൽ ജുഡിഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നൽകും. തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുക.
വികെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നൽകും - bail again
തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ജാമ്യാപേക്ഷ സമർപ്പിക്കുക.
വ്യാഴാഴ്‌ച ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളുകയും ഒരു ദിവസം വിജിലൻസിന് ആശുപത്രിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകുകയും ചെയ്തിരുന്നു. പാലാരിവട്ടം പാലം അഴിമതിക്കേസിലെ അഞ്ചാം പ്രതിയാണ് അദ്ദേഹം.
അർബുദ രോഗ ബാധിതനായതിനാൽ ചികിത്സ തുടരേണ്ടതിനാൽ മറ്റു നടപടികളിലേക്ക് തിരക്കിട്ട് കടക്കേണ്ടതില്ലെന്നാണ് വിജിലൻസിൻ്റെ തീരുമാനമെന്നാണ് സൂചന. ഇബ്രാഹിം കുഞ്ഞ് ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ വച്ചാണ് തിങ്കളാഴ്ച ചോദ്യം ചെയ്യുക. തുടർന്ന് ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള ആവശ്യം വീണ്ടും വിജിലൻസ് ഉന്നയിച്ചേക്കില്ല. നേരത്തെ ജാമ്യാപേക്ഷ തള്ളിയ വിജിലൻസ് കോടതിയിൽ തന്നെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുമ്പോൾ ആരോഗ്യസ്ഥിതി തന്നെയായിരിക്കും പ്രധാന കാര്യമായി ചൂണ്ടികാണിക്കുക.