കൊച്ചി: പാലാരിവട്ടം മേല്‍പാലം നിർമ്മാണ ക്രമക്കേടിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട് എസ്.ഡി.പി.ഐ സമര പ്രഖ്യാപനം സംഘടിപ്പിച്ചു. ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കുന്നത് വരെ സമര പരിപാടികൾ തുടരുമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻറ് ഷമീർ മാഞ്ഞാലി പറഞ്ഞു
പാലാരിവട്ടം മേല്‍പാല അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെയും പ്രതിചേര്‍ക്കണം; എസ്.ഡി.പി.ഐ - ibrahim kunju
എറണാകുളം ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റി പ്രതിനിധികൾ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു
ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരുന്ന കാലത്ത് നിർമ്മിച്ച പാലങ്ങളെയും റോഡുകളെയും കുറിച്ച് വിശദമായ അന്വേഷണം നടത്തണം. പാലം നിർമ്മാണത്തിൽ അഴിമതി വ്യക്തമായ സാഹചര്യത്തിലും ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കാർ ഇടതു സർക്കാർ വിമുഖത കാണിക്കുകയാണ്. ഇടതു മുന്നണി ഈ വിഷയത്തിൽ സമരം നടത്തുകയല്ല മറിച്ച് സ്വന്തം സർക്കാറിനെ കൊണ്ട് നടപടിയെടുപ്പിക്കകയാണ് വേണ്ടതെന്നും ഷമീർ മാഞ്ഞാലി പറഞ്ഞു. എറണാകുളം ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റി പ്രതിനിധികൾ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു. പാലാരിവട്ടം മേല്‍പാല വിഷയത്തിൽ ഇടതു മുന്നണി നടത്തുന്ന സമരം അഡജസ്റ്റ്മെൻറ് സമരമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. എസ്.ഡി.പി.ഐ ജില്ലാ സംസ്ഥാന നേതാക്കൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.