എറണാകുളം:പുനർനിർമ്മിക്കുന്ന പാലാരിവട്ടം മേൽപ്പാലത്തിന്‍റെ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി. രണ്ട് തൂണുകൾക്കിടയിലെ നാല് ഗർഡറുകളാണ് സ്ഥാപിച്ചത്. യന്ത്ര സഹായത്തോടെയാണ് ഭാരമേറിയ ഗർഡറുകൾ സ്ഥാപിച്ചത്. മേൽപ്പാലം നിർമ്മാണത്തിന്‍റെ പ്രധാന ഘട്ടത്തിലേക്കാണ് ഇതോടെ പ്രവേശിച്ചത്. സമീപ റോഡുകളിലെ ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ രാത്രിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
പാലാരിവട്ടം മേൽപ്പാല നിർമ്മാണം ത്വരിതഗതിയിൽ; ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി - പാലാരിവട്ടം മേൽപ്പാല നിർമ്മാണം
കളമശ്ശേരിയിലെ ഡി.എം.ആർ.സി. യാർഡിലാണ് ഗർഡറുകൾ നിർമ്മിച്ചത്. ഇവിടെ നിന്നും റോഡ് മാർഗ്ഗം ഗർഡറുകൾ പാലാരിവട്ടത്ത് എത്തിച്ചാണ് പുതിയ പാലത്തിൽ സ്ഥാപിക്കുന്നത്
കളമശ്ശേരിയിലെ ഡി.എം.ആർ.സി. യാര്‍ഡിലാണ് ഗർഡറുകൾ നിർമ്മിച്ചത്. ഇവിടെ നിന്നും റോഡ് മാർഗ്ഗം ഗർഡറുകൾ പാലാരിവട്ടത്ത് എത്തിച്ചാണ് പുതിയ പാലത്തിൽ സ്ഥാപിക്കുന്നത്. പാലത്തിന്‍റെ തൂണുകള്‍ ബലപ്പെടുത്തുന്ന ജോലിയും പിയര്‍ ക്യാപ്പുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തിലാണ് പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. മൂന്ന് മാസത്തിനുള്ളിൽ പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കിയ മേല്‍പ്പാലത്തിന്‍റെ പുനര്‍നിര്‍മ്മാണവും അതേ വേഗതയിൽ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മെയ് മാസത്തിനുള്ളിൽ പാലം പുനർനിർമ്മാണം പൂർത്തിയാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം.