കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമ്മാണ അഴിമതിക്കെതിരെ ഇടതുമുന്നണി സംഘടിപ്പിക്കുന്ന സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക്. മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുക, എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുക, പാലം പുനർ നിർമാണ ചെലവ് ഈടാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന് കളമശ്ശേരിയിലെ ഇടതുമുന്നണി പ്രവർത്തകര്‍ നേതൃത്വം നല്‍കി.
പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ അഴിമതി: സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക് - palarivattam over bridge
അഴിമതിയുടെ ഉത്തരവാദിത്തം വി കെ ഇബ്രാഹിം കുഞ്ഞിനാണെന്ന് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ
അഴിമതിയുടെ ഉത്തരവാദിത്തം വി കെ ഇബ്രാഹിം കുഞ്ഞിനാണെന്ന് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ പറഞ്ഞു. പാലം നിര്‍മ്മാണത്തിലെ ക്രമക്കേടിന്‍റെ ഉത്തരവാദിത്തം ഉമ്മൻചാണ്ടിയും ഇബ്രാഹിം കുഞ്ഞും ഏറ്റെടുക്കണം. ദേശീയപാത അതോറിറ്റിയിൽ നിന്നും പാലത്തിന്‍റെ നിർമ്മാണ ചുമതല ഏറ്റെടുത്ത് ഇബ്രാഹിം കുഞ്ഞ് അഴിമതിക്ക് കളമൊരുക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആര് ശ്രമിച്ചാലും പാലാരിവട്ടം പാലം അഴിമതി തമസ്‌കരിക്കാൻ അനുവദിക്കില്ലെന്നും ജില്ലയിലെ ഏറ്റവും വലിയ ജനകീയ സമര വേദിയായി പാലാരിവട്ടം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു ഉൾപ്പെടെ വിവിധ ഘടകകക്ഷി നേതാക്കളും സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു.