എറണാകുളം:പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ പ്രതിയായ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെ കസ്റ്റഡി കാലാവധി തീർന്ന സാഹചര്യത്തിൽ വീണ്ടും കോടതിയിൽ ഹാജരാക്കി. മുവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് ഹാജരാക്കിയത്. സൂരജ് അടക്കം കേസിൽ ഉൾപ്പെട്ട നാല് പേരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മൂന്ന് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പാലാരിവട്ടം പാലം അഴിമതി; പ്രതികൾ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ - palarivattam corruption
ടിഒ സൂരജ്, ബെന്നി പോൾ, സുമിത് ഗോയൽ, എജിഎം തങ്കച്ചൻ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്
പാലാരിവട്ടം പാലം അഴിമതി; പ്രതികൾ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
കിറ്റ്‌കോ ജനറൽ മനേജർ ബെന്നി പോൾ, ആർ.ഡി.എക്സ് എംഡി സുമിത് ഗോയൽ, ആർ.ബി.ഡി.സി മുൻ എജിഎം തങ്കച്ചൻ എന്നിവരാണ് മറ്റ് മൂന്ന് പേർ. വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം, ഗൂഢാലോചന, അഴിമതി നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസിൽ കുടുക്കിയതാണെന്നും താൻ നിരപരാധിയാണെന്നും ടി ഒ സൂരജ് പ്രതികരിച്ചിരുന്നു.
Last Updated : Sep 2, 2019, 4:12 PM IST