പാലാരിവട്ടം പാലം അഴിമതി: പ്രതികള്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു - കിറ്റ്‌കോ സൂപ്പര്‍വൈസര്‍ ഭാമ
കേസ് കോടതി നാളെ പരിഗണിക്കാനായി മാറ്റി
![പാലാരിവട്ടം പാലം അഴിമതി: പ്രതികള്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4466157-918-4466157-1568706518775.jpg)
പ്രതികള്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതികളായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, ആർബിഡിസികെ അസിസ്റ്റന്‍റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് ആനി ജോണ്‍ വിജിലന്‍സിന്‍റെ നിലപാട് തേടി. കേസ് കോടതി നാളെ പരിഗണിക്കാനായി മാറ്റി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കിറ്റ്‌കോ സൂപ്പര്‍വൈസര്‍ ഭാമ നല്‍കിയ ഹര്‍ജി പിന്നീട് പരിഗണിക്കും.