കേരളം

kerala

ETV Bharat / state

കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ തരിശ് നെൽകൃഷി ആരംഭിച്ചു

36 കർഷകരുടെ പാടത്താണ് ബാങ്കിന്‍റെ സഹായത്തോടെ നെൽകൃഷി ചെയ്യുന്നത്. പദ്ധതി ആൻ്റണി ജോൺ എംഎൽഎ കൊഴിമറ്റം പാടശേഖരത്ത് വിത്ത് വിതച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

എറണാകുളം  ernakulam  സുഭിക്ഷ കേരളം പദ്ധതി  paddy cultivation  kuthukuzhi  service co operative bank  ernakulam
കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന തരിശ് നെൽകൃഷി ആരംഭിച്ചു

By

Published : Jun 28, 2020, 3:51 PM IST

എറണാകുളം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന തരിശ് നെൽകൃഷി ആരംഭിച്ചു. കോതമംഗലം കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്കിന്‍റെ പരിധിയിൽ വരുന്നതും തരിശായി കിടക്കുന്നതുമായ 25 ഏക്കർ നെൽപ്പാടവും രണ്ടര ഏക്കർ കരനെൽ കൃഷിയുമാണ് നടത്തുന്നത്.

കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന തരിശ് നെൽകൃഷി ആരംഭിച്ചു

36 കർഷകരുടെ പാടത്താണ് ബാങ്കിന്‍റെ സഹായത്തോടെ നെൽകൃഷി ചെയ്യുന്നത് . പദ്ധതി ആൻ്റണി ജോൺ എംഎൽഎ കൊഴിമറ്റം പാടശേഖരത്ത് വിത്ത് വിതച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ വി.പി. സിന്ധു, കൃഷി ഫീൽഡ് ഓഫീസർ മാരയ സീനത്ത് ബീവി, ഇ.പി സാജു, വാർഡ് കൗൺസിലർമാർ, ഭരണ സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കൃഷിക്ക് ആവശ്യമായ നിലമൊരുക്കൽ, വിത്ത് തുടങ്ങിയവ ബാങ്ക് സൗജന്യമായിട്ടാണ് നൽകുന്നത്. കൂടാതെ കൃഷിയുടെ പരിചരണത്തിന് അവശ്യമായ തുക പലിശരഹിത വായ്പയായും ബാങ്ക് അനുവദിക്കുന്നുണ്ട്. കൃഷിക്ക് ആവശ്യമായ തൊഴിലാളികളുടെ ലഭ്യതയും ബാങ്ക് നിർവ്വഹിക്കും. കൂടാതെ കൊയ്ത്തിന് ശേഷം നെല്ല് സംഭരിക്കുന്നതിനും ബാങ്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ബാങ്ക് പ്രസിഡന്‍റ് അഡ്വ .വിഎം ബിജുകുമാർ, സെക്രട്ടറി ഇ.വി രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.

ABOUT THE AUTHOR

...view details