കേരളം

kerala

ETV Bharat / state

പച്ചക്കറി ചലഞ്ചുമായി കൃഷിവകുപ്പ് - Agriculture department

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ഉത്‌പാദിപ്പിക്കാന്‍ കുടുംബങ്ങളെ പര്യാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

എറണാകുളം  ernakulam  Agriculture department  pachakakri challenge
പച്ചക്കറി ചലഞ്ചുമായി കൃഷിവകുപ്പ്

By

Published : Apr 30, 2020, 7:04 PM IST

Updated : Apr 30, 2020, 8:41 PM IST

എറണാകുളം: കൃഷിവകുപ്പിന്‍റെ പച്ചക്കറി ചലഞ്ച് എറണാകുളത്ത് ആരംഭിച്ചു. കൃഷിവകുപ്പിന് കീഴിലുള്ള വെജിറ്റബിൾ ആന്‍റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലാണ് പദ്ധതി ആവിഷ്കരിച്ചത്. ഇതിന്‍റെ ഭാഗമായി വീടുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്നതിനുള്ള കിച്ചന്‍ ഗാര്‍ഡന്‍ കിറ്റുകളുടെ വിതരണോദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിർവ്വഹിച്ചു.

പച്ചക്കറി ചലഞ്ചുമായി കൃഷിവകുപ്പ്

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ഉത്‌പാദിപ്പിക്കാന്‍ കുടുംബങ്ങളെ പര്യാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി വിതരണം ചെയ്യുന്ന വെജിറ്റബിള്‍ ചലഞ്ച് കിറ്റുകളിൽ പച്ചക്കറി വിത്തുകളും വിവിധ തരത്തിലുള്ള വളങ്ങളും അടങ്ങിയിട്ടുണ്ട്. കിറ്റുകൾ രണ്ട് വിലകളിൽ ലഭ്യമാണ്. 250 രൂപ കിറ്റിൽ ഗ്രോബാഗ്, പച്ചക്കറി വിത്തുകള്‍, പ്രോട്രെ, ജൈവവളം, ചകിരിചോറ് കമ്പോസ്റ്റ്, സ്യൂഡോമോണസ്, വേപ്പെണ്ണ എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ കൂടുതല്‍ സ്ഥലസൗകര്യമുള്ളവര്‍ക്കായുള്ള 600 രൂപ കിറ്റിൽ മേൽ പറഞ്ഞവയെ കൂടാതെ ചാണകപ്പൊടി, കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ഫിഷ് അമിനോ ആസിഡ് എന്നിവ കൂടി അടങ്ങിയിട്ടുണ്ട്. കിറ്റുകള്‍ വി.എഫ്.പി.സി.കെയുടെ കൃഷി ബിസിനസ്സ് കേന്ദ്രങ്ങളില്‍ ലഭ്യമാണ്. വെജിറ്റബിൾ ചാലഞ്ചിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്കും ഓര്‍ഡറുകള്‍ക്കുമായി 9497713883 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Last Updated : Apr 30, 2020, 8:41 PM IST

ABOUT THE AUTHOR

...view details