എറണാകുളം: നിയുക്ത മന്ത്രി പി.രാജീവ് ബി.ടി.ആർ മന്ദിരത്തിലെത്തി ഇ.ബാലാനന്ദന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. രണ്ടാം പിണറായി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് ഏറ്റെടുക്കുന്ന പി.രാജീവ് സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് പുറപ്പെടുന്നതിന് മുന്നോടിയായാണ് ബാലാനന്ദന്‍റെ സ്മൃതി മണ്ഡപത്തിൽ എത്തിയത്.
ബാലാനന്ദന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പി.രാജീവ്
സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് പുറപ്പെടുന്നതിന് മുന്നോടിയായാണ് ബാലാനന്ദന്‍റെ സ്മൃതി മണ്ഡപത്തിൽ പി.രാജീവ് എത്തിയത്.
ബാലാനന്ദന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പി.രാജീവ്
Also Read:എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ മെയ് 24ന്
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.ചന്ദ്രൻ പിള്ള, ജില്ല കമ്മിറ്റിയംഗവും മണ്ഡലം സെക്രട്ടറിയുമായ സി.കെ പരീത്, ജില്ല കമ്മിറ്റിയംഗം കെ.എൻ ഗോപിനാഥ്, കളമശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറി കെ.പി വർഗീസ്, അഡ്വ മുജീബ് റഹ്മാൻ, ഇ ബാലാനന്ദന്‍റെ കൊച്ചുമകനും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗവുമായ സുമേഷ് പത്മൻ, കൗൺസിലർ റഫീക്ക് മരക്കാർ തുടങ്ങിയവർ പി. രാജീവിനെ അനുഗമിച്ചു.
Last Updated : May 20, 2021, 3:24 PM IST