കേരളം

kerala

ETV Bharat / state

'മൊഴികള്‍ രഹസ്യ സ്വഭാവത്തില്‍' ; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടിട്ടില്ലെന്ന് പി.രാജീവ് - ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടിട്ടില്ല; മന്ത്രി പി.രാജീവ്

പി സി ജോർജിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ എപിപി ഹാജരാകാതിരുന്നത് പരിശോധിക്കുമെന്ന് നിയമ മന്ത്രി

p rajeev statement on hema committee report and p c goerge's bail  ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടിട്ടില്ല; മന്ത്രി പി.രാജീവ്  പി സി ജോർജിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ എപിപി ഹാജരാകാതിരുന്നതും പരിശോധിക്കുമെന്ന് നിയമ മന്ത്രി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടിട്ടില്ല; മന്ത്രി പി.രാജീവ്

By

Published : May 2, 2022, 2:56 PM IST

എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യു.സി.സി നിലപാട് എടുത്തിട്ടില്ലെന്ന് നിയമ മന്ത്രി പി.രാജീവ്. ശുപാർശകൾ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. താനുമായുള്ള കൂടിക്കാഴ്‌ചയിലും അവർ ഇക്കാര്യം പറഞ്ഞിരുന്നു. ഇത് ആവർത്തിക്കുക മാത്രമാണ് താൻ ചെയ്‌തത്. രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നൽകിയത്. ഇത് പരസ്യമാക്കാൻ പലരും താത്‌പര്യപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ വിട്ടുവീഴ്‌ചയില്ലാത്ത ശ്രമം സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ട്. നടപടിക്രമം പാലിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ. പല്ലും നഖവുമുള്ള നടപടികൾക്കാണ് സർക്കാരിന്‍റെ ശ്രമമെന്നും പി.രാജീവ് വ്യക്തമാക്കി. സംസ്ഥാനത്ത് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് ദുരനുഭവമുണ്ടായവർ പരാതി നൽകാൻ സന്നദ്ധരായതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പി.രാജീവ് മാധ്യമങ്ങളോട് സംസാരിക്കുന്നു

പി സി ജോർജിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ എപിപി ഹാജരാകാതിരുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കും. സാധാരണ എപിപി ഇല്ലെങ്കിൽ ജയിലിലേക്ക് വിടാറാണ് പതിവ്. ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. സർക്കാരിന് ഇതിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് ഉള്ളത്.

എല്ലാ മതത്തിലും ജാതിയിലും പ്രദേശത്തുമുള്ളവർ ഇന്ത്യക്കാരായി, അഭിമാനത്തോടെ ജീവിക്കുന്ന രാജ്യത്തെ ഇഷ്ടപ്പെടുന്നതാണ് രാജ്യസ്നേഹം. ഇതിനെതിരെയുള്ളതെല്ലാം രാജ്യത്തിനെതിരാണെന്ന് കപട രാജ്യസ്നേഹികൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details