കേരളം

kerala

ETV Bharat / state

മാമലക്കണ്ടത്തെ പട്ടയ,വന്യമൃഗ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി രാജീവ്

പട്ടിണിയില്ലാത്ത ഓണം മുഖ്യ ലക്ഷ്യമായിരുന്നുവെന്നും ജനക്ഷേമ പ്രവർത്തനങ്ങൾ സർക്കാരിൻ്റെ മുഖമുദ്രയാണെന്നും മന്ത്രി

p rajeev inaugurated oorile onam conducted at mamalakandam ilablassery adivasy colony  p rajeev  oorile onam  ilablassery adivasy colony  mamalakandam  മാമലക്കണ്ടം  മന്ത്രി പി.രാജീവ്  ഊരിലെ ഓണം
മാമലക്കണ്ടത്തെ പട്ടയ പ്രശ്നത്തിനും വന്യ മൃഗശല്യത്തിനും പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി മന്ത്രി പി.രാജീവ്

By

Published : Aug 23, 2021, 10:24 PM IST

എറണാകുളം : സംസ്ഥാനത്ത് പട്ടിണിയില്ലാത്ത ഓണം സർക്കാരിൻ്റെ മുഖ്യ ലക്ഷ്യമായിരുന്നുവെന്ന് മന്ത്രി പി രാജീവ്. ജനക്ഷേമ പ്രവർത്തനങ്ങൾ സർക്കാരിൻ്റെ മുഖമുദ്രയാണന്ന് പറഞ്ഞ മന്ത്രി, മാമലക്കണ്ടത്തെ പട്ടയ പ്രശ്നത്തിനും വന്യ മൃഗശല്യത്തിനും ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും അറിയിച്ചു.

സിപിഎം കോതമംഗലം ഏരിയ കമ്മിറ്റിയും, പ്രോഗ്രസീവ് ഹോമിയോപ്പത്‌സ് ഫോറവും സംയുക്തമായി മാമലക്കണ്ടം ഇളമ്പ്ലാശ്ശേരി കുടിയിൽ സംഘടിപ്പിച്ച ഓണം ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാമലക്കണ്ടത്തെ പട്ടയ പ്രശ്നത്തിനും വന്യ മൃഗശല്യത്തിനും പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി മന്ത്രി പി.രാജീവ്

ചടങ്ങിൽ ഓണക്കിറ്റിന്‍റെയും മുതിർന്നവർക്കുള്ള ഓണക്കോടിയുടെയും വിതരണവും മന്ത്രി നിർവഹിച്ചു. ഊര് മൂപ്പൻ മൈക്കിളിനെയും രാജപ്പൻ കാണിയേയും മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.

ആദിവാസി കുടിയിലെത്തിയ മന്ത്രിക്ക് ഉജ്വല സ്വീകരണമാണ് കോളനി വാസികൾ നൽകിയത്.

Also Read: 'രാജ്യത്ത് ജാതി സെന്‍സസ് നടത്തണം'; മോദിയെ കണ്ട് സര്‍വകക്ഷി സംഘം

സിപിഎം മാമലക്കണ്ടം ലോക്കൽ സെക്രട്ടറി പി.എൻ കുഞ്ഞുമോൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആൻ്റണി ജോൺ എംഎൽഎ, ഏരിയ സെക്രട്ടറി ആർ.അനിൽ കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എസ്.സതീഷ്, നഗരസഭ ചെയർമാൻ കെ.കെ ടോമി എന്നിവര്‍ സന്നിഹിതരായിരുന്നു.

ABOUT THE AUTHOR

...view details