എറണാകുളം:ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ മന്ത്രി പി രാജീവ്. അർപ്പിതമായ ഉത്തരവാദിത്വങ്ങൾക്കനുസരിച്ച് ഗവർണർ പ്രവർത്തിക്കണം. സംസ്ഥാന നിയമസഭ പാസാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സർവകലാശാലകൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ|'അസാധാരണ വാര്‍ത്താസമ്മേളനത്തിന് മുമ്പ്' ഗവര്‍ണറെ കാണാനൊരുങ്ങി ചീഫ് സെക്രട്ടറി
സർക്കാർ - ഗവർണർ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള അധികാരം ഗവർണർക്കില്ല. എന്നാൽ തിരിച്ചയക്കാൻ അധികാരമുണ്ട്. ആ അധികാരം ഗവർണർ നിർവഹിക്കട്ടെ. ബില്ലുകളിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് അധികാരമുള്ളത്.
സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരായ കഴിഞ്ഞ ദിവസങ്ങളിലെ ഗവർണറുടെ പ്രതികരണങ്ങൾ സമൂഹം വിലയിരുത്തും. ആർഎസ്എസ് മേധാവിയുമായുള്ള ഗവർണർ നടത്തിയ കൂടിക്കാഴ്‌ച അസാധാരണമാണെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാണിച്ചു.