എറണാകുളം:മതവിദ്വേഷ പ്രസംഗത്തിൽ മുൻ എം.എൽ.എ പി.സി ജോർജിനെതിരെ വീണ്ടും കേസ്. മേയ് എട്ടിന് വെണ്ണലയിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലെ വിദ്വേഷകരമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. പലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
മത വിദ്വേഷ പ്രസംഗം; പി.സി ജോർജിനെതിരെ വീണ്ടും കേസ് - kerala latest news
ഹിന്ദു മഹാ സമ്മേളനത്തിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പുതിയ കേസ്
പി.സി ജോർജിനെതിരെ വീണ്ടും കേസ്
153 എ, 295 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നേരത്തെ തിരുവനന്തപുരത്ത് ഹിന്ദു മഹാ സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ മതവിദ്വേഷ പരാമർശിനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു. കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് പി.സി ജോർജ് വിണ്ടും വിദ്വേഷ പരാമർശം നടത്തിയത്.