എറണാകുളം: ഔഷധി ചെയർമാൻ ഡോ. കെ.ആർ വിശ്വംഭരൻ(70) അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം.
ആലപ്പുഴ, എറണാകുളം ജില്ലകളുടെ കലക്‌ടറായും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അങ്കമാലി ടെല്‍ക്, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, കേരള ബുക്‌സ് ആന്‍ഡ് പബ്ളിഷിങ് സൊസൈറ്റി എന്നിവയുടെ എംഡി, പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍, സ്പോര്‍ട്‌സ് ഡയറക്‌ടര്‍, സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.