എറണാകുളം:കേരളത്തിലേക്ക് മടങ്ങാനുള്ള അനുമതിയില്ലാതെ കോതമംഗലത്തെത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ അധികൃതർ ക്വാറൻ്റൈൻ കേന്ദ്രത്തിലാക്കി. ലോക്ക് ഡൗണിനു മുൻപേ നാട്ടിലേക്ക് മടങ്ങി, കഴിഞ്ഞ ദിവസം തിരിച്ചെത്തിയ യു.പി. സ്വദേശികളായ മുഹ്‌സിന്‍ (26) ഉസ്മാൻ(27) എന്നിവരെയാണ് നിരീക്ഷണത്തിലാക്കിയത്. ദേശീയ തലത്തിലുള്ള ഇളവുകളുടെ പശ്ചാത്തലത്തിൽ 13-ാം തിയതി യു.പി.യിൽ നിന്നുള്ള മംഗള സ്പെഷ്യൽ ട്രെയിനിലാണ് ഇരുവരും എറണാകുളത്തെത്തിയത്.
അനുമതിയില്ലാതെ കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ ക്വാറൻ്റൈനിലാക്കി - Other state workers who came to Kerala
ലോക്ക് ഡൗണിനു മുൻപേ നാട്ടിലേക്ക് മടങ്ങി ,കഴിഞ്ഞ ദിവസം തിരിച്ചെത്തിയ യു.പി. സ്വദേശികളായ മുഹസിൻ , ഉസ്മാൻ എന്നിവരെയാണ് നിരീക്ഷണത്തിലാക്കിയത്.
അനുമതിയില്ലാതെ കേരളത്തിലേക്ക് വന്ന ഇതര സംസ്ഥാന തൊഴിലാളികളെ ക്വാറൻ്റൈനിലാക്കി
കോതമംഗലം നെല്ലിക്കുഴിയിലെ ഫർണീച്ചർ തൊഴിലാളികളായ ഇവർ രേഖകളാവശ്യപ്പെട്ട് കോതമംഗലം താലൂക്ക് ഓഫീസിലെത്തിയതിനെ തുടർന്ന് പൊലീസും ആരോഗ്യ പ്രവർത്തകരുമെത്തി ഇവരെ ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ദേശീയ തലത്തിൽ ഇളവുകളുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പ്രവേശിക്കാൻ സർക്കാർ അനുമതി വേണമെന്നിരിക്കെ മതിയായ രേഖകളില്ലാതെ എറണാകുളത്തു നിന്നും ഇവർ കോതമംഗലത്തെത്തിയത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
TAGGED:
എറണാകുളം