എറണാകുളം: കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ജൈവപച്ചക്കറി കൃഷി. കോതമംഗലം സ്വദേശി വര്‍ക്കിച്ചന്‍റെ രണ്ടര ഏക്കര്‍ വരുന്ന സ്ഥലത്താണ് സുഹൃത്തുക്കളായ സോണി, സോജന്‍, സജി, അനില്‍ എന്നിവര്‍ക്കൊപ്പം കൃഷിയിറക്കിയത്. പൂര്‍ണമായും ജൈവ വളം ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിലാണ് കൃഷി ചെയ്യുന്നത്. പയര്‍, വഴുതന, മുളക്, വെള്ളരി, പടവലം, പാവല്‍, ക്ലോളിഫ്ലവര്‍, കാബേജ്, വെണ്ട തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്.
ജൈവ പച്ചക്കറി കൃഷിയില്‍ യുവാക്കളുടെ മുന്നേറ്റം - വിഷരഹിത പച്ചക്കറി
വിഷരഹിത പച്ചക്കറിയുടെ വ്യാപനം ലക്ഷ്യവെച്ചുള്ള പ്രവര്‍ത്തനമെന്ന് സംഘം.
ജൈവപച്ചക്കറി കൃഷിയില്‍ യുവക്കളുടെ മുന്നേറ്റം
പച്ചക്കറികള്‍ വാങ്ങാന്‍ നിരവധി ആളുകളാണ് ഇവിടേക്കെത്തുന്നത്. ആന്‍റണി ജോണ്‍ എം.എല്‍.എ. വിളവെടുപ്പ് ഉദ്‌ഘാടനം നിര്‍വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.വി. തോമസ്, ടീന മാത്യു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വിഷരഹിത പച്ചക്കറിയുടെ വ്യാപനം ലക്ഷ്യവെച്ചുള്ള പ്രവര്‍ത്തനം തുടരുമെന്നും സംഘം പറഞ്ഞു. ചാണകം, കടല പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ശര്‍ക്കര, ഗോമൂത്രം തുടങ്ങിയവയാണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്.
Last Updated : Mar 13, 2020, 2:08 PM IST