കൊച്ചി കോർപ്പറേഷൻ കൗണ്‍സിലില്‍ പ്രതിപക്ഷ പ്രതിഷേധം - കൊച്ചി കോർപ്പറേഷൻ കൗണ്‍സിലില്‍ പ്രതിപക്ഷ പ്രതിഷേധം
നഗരത്തിലെ ജനങ്ങൾക്കും യുഡിഎഫിനും വേണ്ടാത്ത മേയർക്ക് ധാർമികമായി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ ജെ ആന്‍റണി പറഞ്ഞു.
കൊച്ചി: കോർപ്പറേഷൻ മേയർ സൗമിനി ജെയിൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. ഭരണസമിതി പിരിച്ചുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മേയർ രാജിവെക്കണമെന്ന ബാനറുകൾ ഉയർത്തിപ്പിടിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്വന്തം പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചത്. നഗരത്തിലെ ജനങ്ങൾക്കും യുഡിഎഫിനും വേണ്ടാത്ത മേയർക്ക് ധാർമികമായി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ ജെ ആന്‍റണി പറഞ്ഞു.