എറണാകുളം: വ്യാപാരികളോടുള്ള മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അവരോട് മുഖ്യമന്ത്രി വിരട്ടൽ ഭീഷണി ഉപയോഗിച്ചത് ശരിയല്ല. ഇത് കേരളമാണ് ഇവിടെ ആരെയും പേടിപ്പിച്ച് ഭരിക്കാൻ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴുള്ള ശൈലി മുഖ്യമന്ത്രി എടുക്കരുത്. കടക്കെണിയിൽപെട്ട മനുഷ്യർ സമരം ചെയ്യുകയല്ലാതെ വേറെ എന്താണ് ചെയ്യുക. ന്യായമായി സമരം ചെയ്യുന്ന വ്യാപാരികൾക്ക് തങ്ങൾ പിന്തുണ നൽകും. എല്ലാവർക്കും സമരം ചെയ്യാൻ അധികാരമുണ്ട്. ഈ അവകാശത്തെ മുഖ്യമന്ത്രിയുടെ അധികാരമുപയോഗിച്ച് ചോദ്യം ചെയ്യരുത്.
'ഇത് കേരളമാണ് ഇവിടെ ആരെയും പേടിപ്പിച്ച് ഭരിക്കാന്‍ നോക്കണ്ട': വി.ഡി.സതീശന്‍ Also read: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; കടകളുടെ പ്രവർത്തന സമയം നീട്ടി
തെരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ ലോക്ക് ഡൗൺ കാലയളവിൽ ബാങ്കുകളുടെ യോഗം വിളിച്ച് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തവണ ബാങ്കുകളുടെ യോഗം വിളിക്കാൻ പോലും തയ്യാറായില്ല. ഒരോ വീടുകളിലും റിക്കവറി നോട്ടീസുകൾ ലഭിക്കുകയാണ്. ജനങ്ങൾ സാമൂഹ്യ സാമ്പത്തിക സമ്മർദ്ദത്തിലാണ്. നിയന്ത്രണം ഏർപ്പെടുത്തുന്നത് തിരക്ക് കുറക്കാനാണ്. എന്നാൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തിരക്ക് വർധിപ്പിക്കുകയാണന്നും വി.ഡി.സതീശൻ ചൂണ്ടിക്കാണിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷേ നേതാവ്.