എറണാകുളം: കെ.സുധാകരനെതിരായ പ്രശാന്ത് ബാബുവിൻ്റെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അകന്നവർ അടുക്കുമ്പോഴും അടുത്തവർ അകലുമ്പോഴും സൂക്ഷിക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു.
സുധാകരനെതിരായ വിജിലൻസ് അന്വേഷണം ബ്രണ്ണൻ കോളജ് വിവാദത്തിന്‍റെ തുടർച്ച; വി.ഡി സതീശൻ വർഷങ്ങൾക്ക് മുൻപാണ് കെ.സുധാകരൻ വനം മന്ത്രിയായിരുന്നത്. അന്ന് ഉന്നയിക്കാത്ത ആരോപണം ഇപ്പോൾ ഉന്നയിക്കുന്നതെന്തിനെന്നും സതീശൻ ചോദിച്ചു. സുധാകരനെതിരായ വിജിലൻസ് അന്വേഷണത്തെ എതിർക്കുന്നില്ല. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്ന് സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് വി.ഡി സതീശൻ പറയുന്നു.
ബ്രണ്ണൻ കോളജ് വിവാദത്തിന്‍റെ തുടർച്ചയാണ് അന്വേഷണമെന്ന് ആരോപിച്ച വി.ഡി സതീശൻ അന്വേഷണം രാഷ്‌ട്രീയമായി ഉപയോഗിച്ചാൽ രാഷ്‌ട്രീയമായി നേരിടുമെന്നും അറിയിച്ചു. ചെന്നിത്തലക്കെതിരായ അനിത പുല്ലയിലിന്‍റെ ആരോപണത്തിൽ സംശയം പ്രകടിപ്പിച്ച വി.ഡി സതീശൻ പരാതിക്കാരിയുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും മോൻസൺ തട്ടിപ്പുകാരനാണെന്ന് അറിയാതെയാണ് ആളുകൾ ഇയാളുടെ അടുത്ത് പോയതെന്നും പറഞ്ഞു.
Also Read: മുൻ ഡ്രൈവറുടെ പരാതി; കെ.സുധാകരനെതിരെ വിശദ അന്വേഷണം വേണമെന്ന് വിജിലൻസ്