എറണാകുളം :പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയത് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൊലീസിലും അഗ്നിശമന സേനയിലും ആർ.എസ്.എസുകാർ നുഴഞ്ഞുകയറുന്നുവെന്ന് സി.പി.എം തന്നെ പറയുന്നു. മറുഭാഗത്ത് എസ്.ഡി.പി.ഐക്കാർ നുഴഞ്ഞുകയറുന്നതായി വാർത്തവരുന്നു.
ന്യൂനപക്ഷ തീവ്രവാദികളെയും ഭൂരിപക്ഷ തീവ്രവാദികളെയും സി.പി.എം താലോലിക്കുകയാണെന്ന് വി.ഡി.സതീശൻ ആരോപിച്ചു. സോഷ്യൽ എഞ്ചിനിയറിങ് എന്ന പേരിട്ട് പിണറായി നടത്തുന്നത് മത പ്രീണനമാണ്. അതിനുവേണ്ടി ചെയ്ത് കൊടുക്കുന്ന സൗകര്യങ്ങളുടെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്നും വി.ഡി.സതീശൻ പറഞ്ഞു.
ന്യൂനപക്ഷ, ഭൂരിപക്ഷ തീവ്രവാദികളെ സി.പി.എം താലോലിക്കുന്നു: വി.ഡി.സതീശൻ ആർ.എസ്.എസ്, എസ്.ഡി.പി.ഐ സംഘടനകൾ പൊലീസിൽ നുഴഞ്ഞുകയറി ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇത്തരം ശക്തികൾ പൊലീസിനെ നിയന്ത്രിക്കുന്നുവെന്ന വ്യാപകമായ പരാതികളുയർന്നിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
also read: സതീശന്‍റെ വാദം പൊളിയുന്നു; ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയെന്ന് എഐസിസി വെബ്സൈറ്റ്
തീവ്രവാദ സംഘടനകളോടുള്ള പ്രീണനനയം സി.പി.എം അവസാനിപ്പിക്കണം. പൊലീസിൻ്റെ നിയന്ത്രണ രേഖ പാർട്ടി നേതാക്കൾക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും വി.ഡി.സതീശൻ ആരോപിച്ചു.