എറണാകുളം: ധനകാര്യ മന്ത്രി തോമസ് ഐസക് നിയമലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്‌ബി ഓഡിറ്റ് റിപ്പോർട്ടിൻ്റെ കരട് രേഖ ധനമന്ത്രി പുറത്തുവിട്ടത് ചട്ട ലംഘനമാണ്. അവകാശ ലംഘനത്തിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകും. നിയമസഭയിൽ വെക്കുന്നതിന് മുമ്പുള്ള സി.എ.ജി റിപ്പോർട്ടിനെതിരായ മന്ത്രി തോമസ് ഐസക്കിന്‍റെ പരസ്യ വിമർശനം നിയമ വിരുദ്ധമാണ്. നിയമസഭയുടെ മേശപ്പുറത്ത് വക്കാത്ത സി.എ.ജി കരട് റിപ്പോർട്ട് ധനമന്ത്രി ചോർത്തി പുറത്ത് വിട്ട് പത്രസമ്മേളനം നടത്തിയത് രാജ്യത്ത് തന്നെ ആദ്യ സംഭവമാണ്.
ധനകാര്യ മന്ത്രി നിയമം ലഘിച്ചെന്ന് പ്രതിപക്ഷ നേതാവ് - Ramesh Chennithala against Thomas isaac
നിയമസഭയിൽ വെക്കുന്നതിന് മുമ്പുള്ള സി.എ.ജി റിപ്പോർട്ടിനെതിരായ മന്ത്രി തോമസ് ഐസക്കിന്‍റെ പരസ്യ വിമർശനം നിയമ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ്
ധനകാര്യ മന്ത്രി നിയമം ലഘിച്ചെന്ന് പ്രതിപക്ഷ നേതാവ്
കിഫ്ബിയിൽ നടക്കുന്ന അഴിമതി ചൂണ്ടികാണിച്ചതാണ് ധനമന്ത്രിയെ പ്രകോപിച്ചത്. ഉയർന്ന പലിശയ്ക്ക് വായ്പയെടുത്ത് കേരളത്തെ കടക്കെണിയിലേക്ക് നയിക്കുന്ന കിഫ്ബിയിലെ അഴിമതി പുറത്ത് വരുന്നതാണ് ധനമന്ത്രി ഭയക്കുന്നത്. ധനമന്ത്രിയുടെ ധിക്കാരം കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല. കോടി കണക്കിന് രൂപയുടെ അഴിമതി കിഫ്ബിയിൽ നടക്കുന്നു. ഇത് ആരും ചോദ്യം ചെയ്യരുതെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. ഈ സർക്കാറിന് ഓഡിറ്റിനെ ഭയമാണെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.