കേരളം

kerala

ETV Bharat / state

ഭക്ഷണശാലകളിൽ പരിശോധന; 'ഓപ്പറേഷൻ സേഫ് ഫുഡ്' ആരംഭിച്ചു - Operation Safe Food

തൃക്കാക്കര നഗരസഭാ പരിധിയിൽ നടന്ന പരിശോധനയിൽ 10 ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചു.

'ഓപ്പറേഷൻ സേഫ് ഫുഡ്' ഭക്ഷണശാലകളിൽ പരിശോധന ആരംഭിച്ചു

By

Published : Jul 24, 2019, 5:24 PM IST

കൊച്ചി: ഭക്ഷണശാലകളിൽ പരിശോധന ആരംഭിച്ചു. 'ഓപ്പറേഷൻ സേഫ് ഫുഡ്' എന്ന പേരിലാണ് പരിശോധന. വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം ഭക്ഷണശാലകളില്‍ പരിശോധന നടത്തുന്നത്. ജില്ലയിലെ മുഴുവൻ തട്ടുകടകളിലും ഭക്ഷണ-പാനീയ വിൽപ്പന കേന്ദ്രങ്ങളിലും പരിശോധന നടത്താൻ ജില്ലാ കലക്ടർ എസ് സുഹാസ് നിർദേശം നൽകി.

പരിശോധനയില്‍ വൃത്തിഹീനമായ ഭക്ഷണ സാഹചര്യങ്ങളും ഫുഡ് ലൈസൻസ്, ഹെൽത്ത് കാർഡ് തുടങ്ങിയ ലൈസൻസുകൾ ഇല്ലാത്തതുമായ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. പടമുഗളിലെ ഫ്രഷ് ചിപ്‌സ് ബേക്കറി, ഒലിമുഗളിലെ ആനന്ദഭവൻ ഭക്ഷണശാല എന്നിവയ്ക്കാണ് പരിശോധന സംഘം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്. രണ്ട് സ്ഥാപനങ്ങളിൽ നിന്നായി 10,000 രൂപ പിഴ ഈടാക്കി. ആറ് ഹോട്ടലുകൾ, രണ്ട് ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ, രണ്ട് ബേക്കറികൾ എന്നിവക്കെതിരെയാണ് ജില്ലാ ഹെൽത്ത് ഓഫീസർ പിഎൻ ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള സംഘം നടപടി സ്വീകരിച്ചത്. തൃക്കാക്കര നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ 10 ഭക്ഷണ ശാലകൾക്ക് എതിരെ നടപടി സ്വീകരിച്ചു.

ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപന പരിധികളിലും പരിശോധന നടത്തും. ഭക്ഷണ-പാനീയങ്ങളുടെ നിലവാരം പരിശോധിക്കുന്നതോടൊപ്പം തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടോയെന്നുള്ള കാര്യങ്ങളും പരിശോധിക്കും. കാർഡില്ലാത്തവർക്ക് അഞ്ച് ദിവസം സമയമം അനുവദിക്കും. ഭക്ഷണം മോശമാണെങ്കിൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകും. ആഴ്‌ചയില്‍ മൂന്ന് ദിവസം രാത്രിയില്‍ അടക്കം പരിശോധന നടത്തും. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നോട്ടീസ് നൽകി ഒഴിപ്പിക്കും. റവന്യൂ, ഫുഡ് സേഫ്റ്റി, സിവിൽ സപ്ലൈസ്, ആരോഗ്യ- പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ബന്ധപ്പെട്ട തദ്ദേശ ഭരണ ജീവനക്കാരും പരിശോധനാ സംഘത്തിലുണ്ട്.

ABOUT THE AUTHOR

...view details