എറണാകുളം:സംസ്ഥാനത്ത് 175 വിദേശ മദ്യഷോപ്പുകൾ കൂടി തുടങ്ങാൻ അനുമതി തേടി ബിവറേജസ് കോർപ്പറേഷൻ (Beverages Corporation) നൽകിയ കത്ത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിദേശ മദ്യഷോപ്പുകളെ ക്യൂ നിൽക്കാതെ മദ്യം വാങ്ങാൻ കഴിയുന്ന വാക്ക്-ഇൻ ഷോപ്പുകളാക്കി മാറ്റാൻ 96 ബെവ്കോ (BEVCO) ഔട്ട്ലെറ്റുകളിലും, കൺസ്യൂമർ ഫെഡിന്‍റെ 30 ഔട്ട്ലെറ്റുകളിൽ സൗകര്യം ഒരുക്കിയെന്നും എക്സൈസ് കമ്മിഷണർ റിപ്പോർട്ട് നൽകി.
മറ്റു സംസ്ഥാനങ്ങളിലെ ജനസംഖ്യയും ഏരിയയും കണക്കിലെടുത്താൽ ഇവിടെ വിദേശമദ്യ ഷോപ്പുകളുടെ എണ്ണം വളരെ കുറവാണെന്നും എണ്ണം കൂട്ടണമെന്നും വ്യക്തമാക്കി ബെവ്കോ എം.ഡി സർക്കാരിനു കത്തു നൽകിയിട്ടുണ്ട്. ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടിയാൽ തിരക്കു കുറക്കാൻ സാധിക്കുമെന്നും കത്തിൽ പറയുന്നു. ഇപ്പോഴും ചില ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ ഉണ്ട്.