കേരളം

kerala

ETV Bharat / state

ഊന്നുകൽ-തൊടുപുഴ റോഡ് അപകടാവസ്ഥയില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍ - റോഡ് അപകടാവസ്ഥയില്‍

തൊടുപുഴയിലേക്കുള്ള ഹൈറേഞ്ച് നിവാസികളുടെ ഏക യാത്രാ മാര്‍ഗമാണിത്. കോതമംഗലം ഭാഗത്താണ് ഏറ്റവും കൂടുതല്‍ കുഴികള്‍ രൂപപെട്ടിരിക്കുന്നതെന്ന് പല്ലാരിമംഗലം പഞ്ചായത്ത് അംഗം പി എം സിദ്ധി പറഞ്ഞു.

Oonukal  Thodupuzha  road in danger  ഊന്നുകൽ-  തൊടുപുഴ  റോഡ് അപകടാവസ്ഥയില്‍  എറണാകുളം
ഊന്നുകൽ-തൊടുപുഴ റോഡ് അപകടാവസ്ഥയില്‍

By

Published : Jul 27, 2020, 2:21 AM IST

Updated : Jul 27, 2020, 5:13 AM IST

എറണാകുളം:ഊന്നുകൽ-തൊടുപുഴ സംസ്ഥാന പാതയിൽ അപകട സാധ്യത വര്‍ധിക്കുന്നു. പലയിടങ്ങളിലും റോഡ് ഇടിഞ്ഞു താഴ്ന്നതാണ് പ്രശ്നത്തിന് കാരണം. തൊടുപുഴയിലേക്കുള്ള ഹൈറേഞ്ച് നിവാസികളുടെ ഏക യാത്രാ മാര്‍ഗമാണിത്. കോതമംഗലം ഭാഗത്താണ് ഏറ്റവും കൂടുതല്‍ കുഴികള്‍ രൂപപെട്ടിരിക്കുന്നതെന്ന് പല്ലാരിമംഗലം പഞ്ചായത്ത് അംഗം പി എം സിദ്ധി പറഞ്ഞു.

ഊന്നുകൽ-തൊടുപുഴ റോഡ് അപകടാവസ്ഥയില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

പലയിടങ്ങളിലും നാട്ടുകാർ ചുവന്ന കൊടിയും റിബ്ബണുകളും കെട്ടി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Jul 27, 2020, 5:13 AM IST

ABOUT THE AUTHOR

...view details