കേരളം

kerala

ETV Bharat / state

ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ്‌ ജോർജ് ട്വന്‍റി ട്വന്‍റിയിൽ ചേർന്നു - വർഗീസ്‌ ജോർജ്ജ്

രാഷ്ട്രീയക്കാർ വേണ്ട രീതിയിൽ പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് ട്വന്‍റി ട്വന്‍റിയിൽ ചേർന്നതെന്ന്‌ വർഗീസ്‌ ജോർജ്

Twenty20  Oommen Chandy's son-in-law  Varghese George  joins Twenty20  ഉമ്മൻ ചാണ്ടി  വർഗീസ്‌ ജോർജ്ജ്  ട്വന്‍റി ട്വന്‍റിയിൽ ചേർന്നു
ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ്‌ ജോർജ് ട്വന്‍റി ട്വന്‍റിയിൽ ചേർന്നു

By

Published : Mar 20, 2021, 11:50 AM IST

Updated : Mar 20, 2021, 12:34 PM IST

എറണാകുളം:ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്‍റി ട്വന്‍റിയിൽ ചേർന്നു. രാഷ്ട്രീയക്കാർ വേണ്ട രീതിയിൽ പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് ട്വന്‍റി ട്വന്‍റിയുടെ ഭാഗമാകേണ്ടി വന്നതെന്ന് വർഗീസ് ജോർജ് പറഞ്ഞു. തുടർന്ന്‌ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ട്വന്‍റി ട്വന്‍റിയുടെ അംഗത്വം വർഗീസ് ജോര്‍ജിന് നൽകി. ട്വന്‍റി ട്വന്‍റിയുടെ ജനറൽ സെക്രട്ടറിയായാണ് വർഗീസ് ജോർജ് പ്രവർത്തിക്കുക. നടനും സംവിധായകനുമായ ലാലും സംഘടനയിൽ അംഗത്വമെടുത്തു.

ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ്‌ ജോർജ് ട്വന്‍റി ട്വന്‍റിയിൽ ചേർന്നു

ഉപദേശക സമിതി അംഗമായി ലാൽ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് നിരവധി പ്രമുഖർ സംഘടനയുടെ ഭാഗമാകുമെന്ന് ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ട്വന്‍റി ട്വന്‍റിയുടെ പിന്തുണയില്ലാതെ മുന്നണികൾക്ക് ഭരിക്കാൻ കഴിയാത്ത സാഹചര്യം വന്നാല്‍ ഏതെങ്കിലുമൊരു മുന്നണിയെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കും. ഏത് മുന്നണിയാണോ ജനങ്ങൾക്ക് കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യുക എന്നത് പരിഗണിച്ച് ഉപാധികളോടെ പിന്തുണ നൽകും . ഒരിക്കലും സർക്കാരിന്‍റെ ഭാഗമാകില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.

എല്ലാ മേഖലകളിൽ നിന്നുള്ള ആളുകളെയും ഉൾപ്പെടുത്തിയായിരിക്കും മുന്നോട്ട് പോകുകയെന്നും സാബു ജേക്കബ് പറഞ്ഞു. ട്വന്‍റി ട്വന്‍റിയുടെ യുവജന വിഭാഗം ഭാരവാഹികളെയും വനിതാ വിഭാഗം ഭാരവാഹികളെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ എട്ട് മണ്ഡലങ്ങളിലാണ് ട്വന്‍റി ട്വന്‍റി മത്സരിക്കുന്നത്. പി.ജെ. ജോസഫിന്‍റെ മരുമകൻ ഡോ. ജോ ജോസഫും നേരത്തെ സംഘടനയിൽ ചേർന്നിരുന്നു. കോതമംഗലം മണ്ഡലത്തിൽ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി അദേഹം മത്സര രംഗത്തുണ്ട്.

Last Updated : Mar 20, 2021, 12:34 PM IST

ABOUT THE AUTHOR

...view details