എറണാകുളം:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ79-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേരാന്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ രാത്രി എഴുമണിയോടെയാണ് മുഖ്യമന്ത്രി എത്തിയത്. ചികിത്സയ്ക്കായി ജർമനിയിൽ പോകാൻ തയ്യാറെടുക്കുന്ന ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി ആശംസകൾ നേര്‍ന്ന ശേഷം സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
'ആരോഗ്യവാനായി തിരിച്ചെത്തിയിട്ട് വീണ്ടും കാണാം'; ഉമ്മന്‍ ചാണ്ടിയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേരാനെത്തി മുഖ്യമന്ത്രി - ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍
ആലുവ ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസിലെത്തിയാണ് ഉമ്മന്‍ ചാണ്ടിയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നത്
!['ആരോഗ്യവാനായി തിരിച്ചെത്തിയിട്ട് വീണ്ടും കാണാം'; ഉമ്മന്‍ ചാണ്ടിയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേരാനെത്തി മുഖ്യമന്ത്രി oommen chandy birthday pinarayi vijayan visit Ernakulam ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടി പിറന്നാള്‍ ആശംസകള്‍ മുഖ്യമന്ത്രി pinarayi vijayan wished oommen chandy എറണാകുളം എറണാകുളം ഇന്നത്തെ വാര്‍ത്ത Ernakulam todays news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16797161-thumbnail-3x2-cm.jpg)
പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ ശേഷം വീണ്ടും കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ പൊന്നാടയണിയിച്ച് ആശംസകൾ കൈമാറി. വിദഗ്‌ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക് ഉടന്‍ പോകണമെന്നും പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തുമ്പോള്‍ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മകന്‍ ചാണ്ടി ഉമ്മനുമായും കുടുബാംഗങ്ങളുമായും മുഖ്യമന്ത്രി സംസാരിച്ചു.
എംപിമാരായ ജെബി മേത്തര്‍, ആന്‍റോ ആന്‍റണി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരും സന്നിഹിതരായിരുന്നു. തിരക്കിനിടയിലും പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേരാന്‍ മുഖ്യമന്ത്രി എത്തിയതില്‍ നന്ദിയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ കേക്ക് മുറിച്ചും മധുരം പങ്കുവച്ചും ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്നു. വിദഗ്‌ധ ചികിത്സയ്ക്കായി അടുത്ത ദിവസം അദ്ദേഹം ജര്‍മനിയിലേക്ക് തിരിക്കും. നടന്‍ മമ്മൂട്ടി അടക്കം പ്രമുഖര്‍ ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു.