എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു - hen a car and a bike collided on MC Road
തിരുവല്ല നടക്കേപ്പുരയിൽ വൈശാഖ് ഉല്ലാസാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

എംസി
എറണാകുളം: എംസി റോഡിൽ പെരുമ്പാവൂർ മലമുറി പെട്രോൾ പമ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവല്ല നടക്കേപ്പുരയിൽ വൈശാഖ് ഉല്ലാസാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. വൈശാഖിന്‍റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
TAGGED:
One person was killed