കൊച്ചി:കോൺഗ്രസ് ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത കേസിൽ ഒരാൾ കൂടി അറസ്‌റ്റിലായി. യൂത്ത്കോൺഗ്രസ് നേതാവ് ഷെരീഫാണ് അറസ്‌റ്റിലായത്. നേരത്തെ ഐഎൻടിയുസി നേതാവ് ജോസഫിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ജോസഫിൻ്റെ ജാമ്യാപേക്ഷ സി.ജെ.എം കോടതി ഇന്നലെ തള്ളിയിരുന്നു. പ്രവർത്തകൻ്റേത് പെട്ടന്നുള്ള പ്രകോപനമായി കാണാൻ കഴിയില്ലെന്നായിരുന്നു കോടതി വിലയിരുത്തിയത്. പ്രതിഷേധിക്കുന്നവരെ ആക്രമിക്കുന്ന രാഷ്ട്രീയ ശൈലി അംഗീകരിക്കാനാവില്ല.
ALSO READ:ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഈ കേസിൽ കക്ഷി ചേരാൻ ജോജു കോടതിയിൽ അപേക്ഷ നൽകിയതോടെ വിഷയം ഒത്തുതീർക്കാനുള്ള കോൺഗ്രസ് ശ്രമം പാളിയിരിക്കുകയാണ്. കാര്‍ തകര്‍ത്ത സംഭവത്തില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പ്രതികൾ ആരായാലും അറസ്‌റ്റ് ചെയ്യുമെന്നാണ് പൊലീസ് നിലപാട്.
ALSO READ:മദ്യപിച്ച് ലക്കുകെട്ട് വീട്ടിൽ അതിക്രമിച്ചു കയറി; മുന്‍ എം.പിയ്‌ക്ക് മര്‍ദനം
നടന്‍ ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തിലും കോണ്‍ഗ്രസിന്‍റെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ടും രണ്ട് കേസുകളാണ് മരട് പൊലീസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി ജെ പൗലോസും കൊടിക്കുന്നില്‍ സുരേഷ്, വി പി സജീന്ദ്രന്‍, ദീപ്‌തി മേരി വര്‍ഗ്ഗീസ്, എന്‍ വേണുഗോപാല്‍, ഡൊമിനിക് പ്രസന്‍റേഷന്‍, സേവിയര്‍ തായങ്കരി, മുഹമ്മദ് കുട്ടി മാസ്‌റ്റര്‍ ഉള്‍പ്പെടെ ഉപരോധത്തിന് നേതൃത്വം നല്‍കിയ 15 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തത്.