എറണാകുളം:കോതമംഗലം മാർതോമ ചെറിയപള്ളിയും, ബാവായുടെ കബറിടവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുരിശിൽ കിടന്ന് ഒറ്റയാൾ സമരം. നിരവധി ഒറ്റയാൾ സമരങ്ങൾ നടത്തി ശ്രദ്ധേയനായ മൂവാറ്റുപുഴ സ്വദേശി എം ജെ ഷാജിയാണ് വേറിട്ട സമര രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മാർതോമ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുരിശിൽ കിടന്ന് ഒറ്റയാൾ സമരം - Marthoma Cheriya Palli
കോതമംഗലം മാർതോമ ചെറിയപള്ളിയും, വിശുദ്ധ കബറിടവും സംരക്ഷിക്കുക, മൃതദേഹങ്ങളോടുള്ള അനാദരവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഷാജിയുടെ പ്രതിഷേധം
മാർതോമ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുരിശിൽ കിടന്ന് ഒറ്റയാൾ സമരം
കോതമംഗലം മാർതോമ ചെറിയപള്ളിയും, വിശുദ്ധ കബറിടവും സംരക്ഷിക്കുക, മൃതദേഹങ്ങളോടുള്ള അനാദരവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഷാജിയുടെ പ്രതിഷേധം. കുരിശിന്‍റെ ആകൃതി ഉണ്ടാക്കി അതിൽ കിടന്ന് കൈകാലുകൾ ബന്ധിച്ചാണ് ഷാജിയുടെ സമരം. വൈകിട്ടു വരെ നീണ്ടുനിൽക്കുന്ന ഉപവാസസമരമാണ് പുരോഗമിക്കുന്നത്. വേറിട്ട സമരം കാണാനും അഭിവാദ്യം അർപ്പിക്കാനും നിരവധി പേരാണ് ഷാജിയുടെ സമരപ്പന്തൽ സന്ദർശിക്കുന്നത്.
Last Updated : Nov 7, 2019, 5:03 PM IST