എറണാകുളം:ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ യുവതി അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. ജിജുവിനെയാണ് വൈറ്റിലയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. യുവതിയുടെ മരണത്തിലുള്ള മനോവിഷമം കാരണം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അനന്യയുടെ മരണത്തെ തുടർന്ന് ജിജു എറെ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
അനന്യ തൂങ്ങിമരിച്ചത് ജിജു ഫ്ളാറ്റിന് പുറത്തുപോയ സമയം
യുവതി മരിച്ച ദിവസം ജിജു ഫ്ലാറ്റിലുണ്ടായിരുന്നു. ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയ വേളയിലാണ് അവര്‍ തൂങ്ങി മരിച്ചതെന്നാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കൊച്ചിയിലെ ഫ്ലാറ്റിൽ ട്രാൻസ്ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചതായും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായും മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ അനന്യ ആരോപിച്ചിരുന്നു.