കേരളം

kerala

ETV Bharat / state

ജഡ്‌ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചു; ഒരാൾ കസ്റ്റഡിയിൽ

ജസ്‌നയുടെ തിരോധാനം അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കരി ഓയിൽ ഒഴിച്ചത്

One arrested for poured charcoal oil on judge's vehicle  poured charcoal oil on car  ernakulam kochi  ജഡ്‌ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചു  കരി ഓയിൽ ഒഴിച്ചു  എറണാകുളം കൊച്ചി
ജഡ്‌ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചു; ഒരാൾ അറസ്റ്റിൽ

By

Published : Feb 3, 2021, 11:15 AM IST

Updated : Feb 3, 2021, 1:28 PM IST

എറണാകുളം:ജഡ്‌ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചു. ജസ്‌നയുടെ തിരോധാനം അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കരി ഓയിൽ ഒഴിച്ചത്. സംഭവത്തിൽ കോട്ടയം സ്വദേശി രഘുനാഥിനെ കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി ജഡ്‌ജി വി. ഷെർസിയുടെ വാഹനത്തിലാണ് കരി ഓയിൽ ഒഴിച്ചത്. ജഡ്‌ജിയുടെ വാഹനം കോടതിയിലേക്ക് പ്രവേശിക്കുന്നതിനിടെ പ്രധാന കവാടത്തിൽ വെച്ചാണ് പ്രതി വാഹനത്തിലേക്ക് കരി ഓയിൽ ഒഴിച്ചത്.

ജഡ്‌ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചു; ഒരാൾ കസ്റ്റഡിയിൽ

ജസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടന നൽകിയ ഹേബിയസ് കോർപസ് ഹർജിക്കെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. ഇതേ തുടർന്ന് പരാതിക്കാർ തന്നെ ഹർജി പിൻവലിച്ചിരുന്നു. ഇതായിരിക്കാം പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാൽ ഈ ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ചിൽ ജസ്റ്റിസ് വി. ഷെർസി ഉണ്ടായിരുന്നില്ല. ജസ്‌നയെ കണ്ടെത്താൻ കോടതി സഹായിക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

അതേസമയം പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്നും പ്രതിക്ക് ജസ്‌നയുമായോ കുടുംബവുമായോ ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടി എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയത്.

Last Updated : Feb 3, 2021, 1:28 PM IST

ABOUT THE AUTHOR

...view details