എറണാകുളം: ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷിപദ്ധതിയുടെ ഭാഗമായി മലയിന്‍കീഴ് കവളമായ്ക്കല്‍ ജോസിന്‍റെ വീട്ടിൽ വിളവെടുപ്പ് ആഘോഷമാണ്. വീടുൾപ്പെടെ ആറ് സെന്‍റിലും ടെറസ്സിലുമായി പാവൽ, പയർ, പടവലം, ചീര, വെണ്ട, പച്ച മുളക്, കുരുമുളക് തുടങ്ങി വീട്ടിലേക്കാവശ്യമുള്ള മുഴുവൻ പച്ചക്കറികളും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. ജൈവകൃഷി രീതിയാണ് നടപ്പിലാക്കുന്നത്. കുടുംബാംഗങ്ങളും കൃഷിയിൽ പങ്കാളികളാണ്. വീട്ടാവശ്യം കഴിഞ്ഞുള്ള പച്ചക്കറികൾ പുറത്ത് വിൽപന നടത്തി വരുമാനവും ലഭിക്കുന്നുണ്ട്. വീട്ടിൽ സ്ഥലമില്ലെന്നും സമയമില്ലെന്നുമുള്ള സ്ഥിരം ഒഴിവ്കഴിവുകൾക്കുള്ള മറുപടിയാണ് ജോസിന്‍റെ കൃഷി.
ഓണത്തിന് ഒരുമുറം പച്ചക്കറി; വിളവെടുപ്പിന്‍റെ വിജയഗാഥ രചിച്ച് ജോസ് - മട്ടുപ്പാവ് കൃഷി
വീടുനിൽക്കുന്ന ആറുസെന്‍റിലും ടെറസിലുമായി പച്ചക്കറി കൃഷി ചെയ്താണ് ജോസ് മാതൃകയാകുന്നത്.
![ഓണത്തിന് ഒരുമുറം പച്ചക്കറി; വിളവെടുപ്പിന്‍റെ വിജയഗാഥ രചിച്ച് ജോസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4390563-926-4390563-1568058288694.jpg)
ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷി; വിളവെടുപ്പിന്‍റെ വിജയഗാഥ രചിച്ച് ജോസഫ്
ഓണത്തിന് ഒരുമുറം പച്ചക്കറി; വിളവെടുപ്പിന്‍റെ വിജയഗാഥ രചിച്ച് ജോസഫ്
കോതമംഗലം നഗരസഭയിലെ ആദ്യ വിളവെടുപ്പിന്‍റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ മഞ്ജു സിജു നിര്‍ഹിച്ചു. പ്രളയങ്ങൾ തുടർക്കഥയായ ഇക്കാലത്ത് ഇത്തരം കൃഷിരീതി മാതൃകയാക്കാമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. 2017 ല്‍ ജില്ലയിലെ മികച്ച പച്ചക്കറി കര്‍ഷകനായി ജോസിനെ തെരഞ്ഞെടുത്തിരുന്നു. നാല് വർഷമായി തുടർച്ചയായി ടെറസിലെ കൃഷിയിലൂടെ ജോസ് മികവ് തെളിയിക്കുകയാണ്. സ്ഥലപരിമിതി കണക്കിലെടുക്കാതെ എല്ലാവരും കൃഷിയിലേക്ക് തിരിയണമെന്ന് ജോസ് പറഞ്ഞു.