എറണാകുളം: സംസ്ഥാന സർക്കാർ പ്രഖ്യാപനത്തിൽ വലിയ സന്തോഷമെന്ന് ഒളിമ്പിക്‌സ് ഹോക്കി മെഡൽ ജേതാവ് പി.ആർ. ശ്രീജേഷ്. താൻ പ്രതീക്ഷിച്ച രീതിയിൽ അർഹിക്കുന്ന അംഗീകാരമാണ് സർക്കാർ നൽകിയത്. കായിക വകുപ്പ് മന്ത്രിയും വിദ്യാഭാസ മന്ത്രിയും തന്നെ നേരിട്ട് വിളിച്ചാണ് മന്ത്രിസഭ തീരുമാനം അറിയിച്ചതെന്നും ശ്രീജേഷ് പറഞ്ഞു.
തനിക്ക് സർക്കാരിൽ നിന്ന് ലഭിച്ച അംഗീകാരം വളർന്നു വരുന്ന കായിക താരങ്ങൾക്ക് വലിയ പ്രചോദനമാകും. ഇത്രയും വലിയ അംഗീകാരം നൽകിയതിന് സർക്കാരിനോട് നന്ദിയുണ്ടെന്ന് ശ്രീജേഷ് പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ പാരിതോഷികം കായിക താരങ്ങള്‍ക്കുള്ള പ്രചോദനമെന്ന് ശ്രീജേഷ് ടോക്കിയോ ഒളിമ്പിക്‌സിൽ ഹോക്കിയിൽ ശ്രീജേഷ് വെങ്കല മെഡൽ നേടിയതിനെ തുടർന്ന് വിവിധ കോണുകളിൽ നിന്ന് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ പ്രഖ്യാപനം വൈകിയതിൽ വിമർശനമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ പ്രതികരിക്കാൻ ശ്രീജേഷ് തയ്യാറായിരുന്നില്ല. ജന്മനാട്ടിൽ ചൊവ്വാഴ്‌ച നൽകിയ സ്വീകരണത്തിൽ സർക്കാർ അർഹമായ പരിഗണന നൽകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
READ MORE:ഉജ്ജ്വല വരവേല്‍പ്പ് നല്‍കി ജന്മനാട്; പിആര്‍ ശ്രീജേഷ് കൊച്ചിയിലെത്തി
രണ്ട് കോടി രൂപയാണ് ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്‌ടറായ ശ്രീജേഷിന് ജോയിന്‍റ് ഡയറക്‌ടറായി സ്ഥാന കയറ്റം നല്‍കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.