എറണാകുളം :ആളൂർ പീഡനക്കേസ് പ്രതിയെ എസ്.പി. പൂങ്കുഴലി ഉൾപ്പടെയുള്ളവർ ഇപ്പോഴും സംരക്ഷിക്കുകയാണെന്ന് ഒളിമ്പ്യൻ മയൂഖ ജോണി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിത കൂട്ടായ്‌മ കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ.
ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധ ജ്വാല തെളിച്ചായിരുന്നു വനിതകളുടെ സമരം. ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് മയൂഖ ജോണി പറഞ്ഞു.
പരാതി നൽകി അഞ്ച് മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. കേസ് അട്ടിമറിക്കപ്പെടുകയാണന്നാണ് ലഭിക്കുന്ന വിവരം. ഈ കേസിലെ സർക്കാർ അഭിഭാഷകൻ തന്നെ കേസ് അട്ടിമറിക്കുകയാണ്. ഹൈക്കോടതിയിൽ കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നും മയൂഖ ആരോപിച്ചു.