എറണാകുളം: വയോധികയെ മർദിച്ച പള്ളുരുത്തിയിലെ അഗതിമന്ദിരത്തിൽ വനിതാ കമ്മിഷൻ അംഗങ്ങൾ സന്ദർശനം നടത്തി. കൊച്ചി കോർപ്പറേഷന് കീഴിലുള്ള അഗതിമന്ദിരത്തിൽ നടന്ന സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് അംഗങ്ങളുടെ സന്ദർശനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ വനിതാ കമ്മിഷൻ പൊലീസിനോട് ആവശ്യപ്പെട്ടു. സാമൂഹ്യക്ഷേമ വകുപ്പ് അഗതി മന്ദിരങ്ങളിൽ ഓഡിറ്റിങ് നടത്തണമെന്നും കമ്മിഷൻ നിർദേശിച്ചു.
വനിതാ കമ്മിഷൻ പള്ളുരുത്തിയിലെ അഗതിമന്ദിരം സന്ദർശിച്ചു - commission visited old age home
വയോധികയെ മർദിച്ച സംഭവത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ പൊലീസിനോട് ആവശ്യപ്പെട്ടു
കമ്മിഷൻ
അതേസമയം അഗതിമന്ദിരത്തിലെ സൂപ്രണ്ട് അൻവർ ഹുസൈനെ കൊച്ചി കോർപ്പറേഷൻ തൽസ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. അൻവർ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇന്നലെയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പള്ളുരുത്തിയിലെ അഗതിമന്ദിരത്തിൽ നിന്നും പുറത്തുവരുന്നത്. സൂപ്രണ്ടിന്‍റെ പീഡനം സംബന്ധിച്ച് പരാതി ഉയർന്നതായി അന്തേവാസികളും ജീവനക്കാരും പറഞ്ഞു.