കൊച്ചി: ഓടയ്ക്കാലി സെന്റ് മേരീസ് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തർക്കം തുടരുന്നു. അനുകൂല കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പലവട്ടം പളളിയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും യാക്കോബായ വിഭാഗം തടഞ്ഞതോടെ പൊലീസിന്‍റെ സഹായത്തോടെയാണ് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങൾ പള്ളിയിൽ എത്തിയത്.
പരിഹാരമാകാതെ ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിത്തര്‍ക്കം - ഓടയ്ക്കാലി സെന്റ് മേരീസ് പളളി
അനുകൂല കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്
തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ്റമ്പതോളം യാക്കോബായ വിഭാഗക്കാര്‍ പള്ളിയില്‍ പ്രതിഷേധവുമായെത്തി. ഓര്‍ത്തഡോക്‌സ് വിശ്വാസികളിലൊരാളുടെ മാതാവിന്‍റെ മരണാനന്തര ശുശ്രൂഷ നടത്തുന്നതിന്‍റെ ഭാഗമായാണ് കുട്ടികള്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ രാവിലെ എത്തിയത്. കുന്നത്തുനാട് തഹസില്‍ദാറും പൊലീസ് സംഘവും എത്തി ചർച്ചകൾ നടത്തിയെങ്കിലും സംഘർഷത്തിന് അയവു വന്നില്ല. രാത്രി ഏറെ വൈകിയും ഇരു വിഭാഗവും പള്ളിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.